അനന്തമാം രാമായണാകാശം
അഗാധമാം ഇന്ദ്രനീലിമയില്‍
അവതരിക്കുന്ന രാമന്‍
മഴമേഘമായ് പടരും ഇതിഹാസം
മഴയായ് മാറുന്ന ശ്രീരാമദേവന്‍
നദിയായ് പ്രവഹിക്കും പുരാണപ്പെരുമ
നൗകയായ് ചലിക്കും രാമചൈതന്യം
അലകടലിന്‍ ആഴങ്ങളായ്
ഒടുങ്ങാത്ത തിരകളായ്
അചഞ്ചലമാം ആഞ്ജനേയഭക്തി.
രാവണനിഗ്രഹത്തിന്‍ടെ,
അഗ്നിപരീക്ഷയ്ക്കൊടുവില്‍
ഭൂഗര്‍ഭത്തിലെങ്ങോ മറഞ്ഞ
മൈഥിലിയുടെ ,
ആദ്ധ്യാത്മികപ്പൊരുളിന്‍ടെ
ഗഹനമാം സമസ്യകളില്‍
തലമൂറകളിലൂടെ തുടരുന്ന
അനശ്വരമാം രാമായണഗാഥകള്‍.
അഗ്നിയായ് രാമായണം
ജ്വാലയായ് സീതാരാമന്‍
ഉപാസകര്‍ തേടും
നന്‍മയുടെ ഇളംതെന്നലായ്
വൈദേഹീ സമേതനായ്
അയോദ്ധ്യയില്‍ നിത്യചൈതന്യമായ്
വിളങ്ങും ചക്രവര്‍ത്തി
പടിവാതിലിലെത്തും കര്‍ക്കിടകം
പുലരിമഴയില്‍ പുണ്യമായ്
ഉപാസനയായ്
രാമകഥതന്‍ ഈരടികള്‍.
നാലമ്പലദര്‍ശനമാഹാത്മ്യം.
രാമായണ കിളിപ്പാട്ടിന്‍ മന്ദ്രസംഗീതം.