musthafa PP

നാളുകൾക്കപ്പുറം സ്മരണയായി മാറിടും;
ഞാൻ മൊഴിഞ്ഞിടട്ടെ ചില നഗ്ന സത്യം.
തമി നിദ്ര പൂണ്ട നീ പുലരിയിൽ പൂക്കുമോ
ഉറപ്പില്ലാ മാനുഷാ നിനക്ക് പോലും;
എന്നിട്ടുമെന്തേ നിനക്കിത്ര ധാർഷ്ട്യം..? 

നോവിച്ചിടാമാരുമേ നിന്നുടലിനെ;
നോവിക്കുകില്ല പ്രിയ തോഴനല്ലാതെ
നിൻ അന്തരംഗം. 

തീർക്കണം നിന്നിലെ പരിഭവങ്ങളെ;
തീർത്തിടേണം ചില ഭ്രമങ്ങളെ;
തെജിച്ചിടാം ചില ദുശ്ശാഠ്യങ്ങളെ;
അറിയില്ല നിന്നിൽ നാളെയെന്നുണ്ടോ.? 

ഉണ്ടേ തനിക്കാനകൾ രണ്ടെണ്ണം;
രമിച്ചിടാൻ സൗധങ്ങൾ നാലെണ്ണം;
പണം കായ്ക്കും തരുക്കൾ നാട്ടിലും- മറുനാട്ടിലും;
എങ്കിലും അടിമക്കുമുടമക്കും;
വലിപ്പത്തിൽ കുഴിമാടം ഒന്നുതന്നെ;
നൽകുന്ന മരണമേ നീ എത്ര നീതിമാൻ. 

നിറത്തിൽ പഞ്ചസാരക്കുപ്പിനുമൊരുജാതി
ഫലത്തിലോ അവരണ്ടും മറുജാതി
എന്നപോലാണു നിൻ ചില ബന്ധങ്ങൾ. 

വാഴുന്ന കൂരയിലുണ്ടുകിൽ സദാ സ്വച്ഛത;
മാളികയെന്തിനു കൂര പോരെ.?
നട്ടുവളർത്തുവാനാവില്ലയെങ്കിലും;
വെട്ടീമുറിക്കല്ലെയൊന്നിനെയും. 

പരിജ്ഞാനി തൻ വാക്കുകൾക്കഭംഗി തോന്നും
അതല്ലേ.?പാതിരി തൻ ശാസനയിൽ പുത്രനു നീരസം
മുള്ളിനാൽ നോവുന്ന കാലിനെ നോക്കി;
കല്ലിനാൽ ചതഞ്ഞില്ലെന്നോർത്താൽ നന്ന്.

സ്നേഹ സൗജന്യമാണു നിൻ ബാല്യം;
യക്നിക്കണമതിനായി നിൻ കൗമാരം;
ഭിക്ഷയാണതുനിൻ ഷഷ്ടി കാലം.

മന്ദസ്മിതം തൂകും സദാ മർത്യനെ നോക്കി,
മൊഴിയല്ലയവനിൽ സദാ-നന്ദമെന്ന്;
പഠിച്ചിടാമവൻ സധാ  ക്ലേശം മറന്ന്. 

സ്വന്തമാണെങ്കിലും ബന്ധം മറക്കല്ലേ;
കുത്തി നോവിക്കാനൊരു വാക്ക് പോരേ..?
നടക്കുപ്പു കാലം കാണാത്ത കണ്ണുകൾ;
കരയുന്നതെന്തിനീ കിടപ്പു കാലം..!?

പറന്നിടാനാണു നിന്നാശയങ്കിൽ;
ഓർക്കണേ സദാ നിന്നടിയാളരെ;
എങ്കിൽ ശോഭിച്ചിടാം ഇല്ലേൽ ശോഷിച്ചിടും.
പരിജ്ഞാനമാണു നിൻ നല്ലപാഠം
ജീവിതമാണു നിൻ വിദ്യാലയം 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ