mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

വേരറ്റു പോകുമീ ജീവിതത്തിൽ         
മണ്ണിലാഴ്ന്നു കിടന്നൊരാ ജീവഗർഭം   
കാലമേ,നീ അറിഞ്ഞുവോ                       
കലികാലമല്ലയോ ഇപ്പോഴും. 

                      
തണൽ നൽകി നിന്നിരുന്നു ഞാൻ     
വെയിലേറ്റ് തളർന്നു വീഴാതെയെപ്പോഴും.
അല്ലെങ്കില്ലെന്തിനീ,                                       
കണ്ണീരും പേറി നാം                                         
ജനനം മരണമാക്കുന്നു...?                           
കാറ്റിൻ സുഖശീതളിമകൾ നൽകി             
ത്യാഗം ചെയ്തോരു മഹാമേരുവായ്         
ഒടുവിലീ ചിതയിലും ശാപവചസ്സുകൾ
ചൊരിയുന്നു നീ മാനവഹൃദയമേ,             
നിന്നിൽ ചൊരിഞ്ഞൊരു സംതൃപ്തി
അറിയാതെ പോകുന്നു നിമിഷങ്ങൾ മാറവേ, 
സുഖലോലുപരായ് ജീവിതം തീർക്കുന്നു     
സ്വയം മറന്നൊരു നിമിഷങ്ങളാൽ         
ഭ്രാന്തമാം ലോകം പടുത്തുയർത്തുന്നു

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ