പ്രപഞ്ചത്തിന്റെ
അങ്ങേയറ്റത്തേക്കൊരു
യാത്ര പോകണം.....
വഴിയരികിലെ നക്ഷത്രങ്ങളോട്
കുശലം പറയണം....
കണ്ണ്ചിമ്മി കാണിച്ചവയോടെല്ലാം
കൊഞ്ഞനം കുത്തണം...
ഉള്ളംകയ്യിൽ ഭൂമിയെ ഒതുക്കി
അഹംഭാവം കൊള്ളണം...
ചൊവ്വയും ബുധനും വ്യാഴവുമെല്ലാം
ഒരുമിച്ചു കാണണം...
ശനിയുടെ വലയത്തിൽ
പോയൊന്ന് ഊഞ്ഞാലാടണം....
ഒടുവിൽ തിരികെ പോരുമ്പോൾ
അമ്മക്ക് കൊടുക്കുവാനെന്ന വണ്ണം
അമ്പിളിയമ്മാവനെ
കൂടെ കൂട്ടണം.