മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Krishnakumar Mapranam)

കൈവെള്ളയിലൊതുക്കി പിടിച്ച് 
സൂക്ഷിച്ചു വച്ച നാണയങ്ങളെല്ലാം 
കള്ളനാണയങ്ങളായിരുന്നു 

ഹൃദയകവാടത്തിനരികെ 
മന്ദഹാസം പൊഴിച്ച  
പൂക്കളൊക്കെ 
കൂര്‍ത്ത മുള്ളുകളായിരുന്നു  

കപട മുഖങ്ങള്‍ !
കള്ളനാണയങ്ങള്‍ !
ഇതൊക്കെ കണ്ടുപിടിക്കുന്ന 
ഒരു യന്ത്രമുണ്ടിപ്പോള്‍ 
എന്‍റെ പക്കല്‍  

രഹസ്യമായി 
ഇതു നിര്‍മ്മിച്ചതില്‍ പിന്നെ 
എത്ര
പൊയ്മുഖങ്ങളാണ്
അഴിഞ്ഞുവീണത് 

ഈ യന്ത്രം കൈവശമുള്ളതുകൊണ്ടാണ്
കൈവെള്ളയില്‍ സൂക്ഷിച്ചുവച്ചിരുന്ന
പല കള്ളനാണയങ്ങളേയും
എനിക്ക് 
ഉപേക്ഷിക്കേണ്ടിവന്നതും .

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ