മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

എനിക്ക് വേണ്ട നിൻ മൗനം
പറയുവാൻ നിനക്കൊന്നുമില്ല എന്നാലും 
എന്റെ ആശ നിറവേറാൻ മാത്രമായെക്കിലും
വെറുതെ ഒന്നു പറയു എൻ ജീവനേ.

പലപ്പോഴും എന്തോ പറയാനായ് ഓടിയണയുന്ന 
എന്നെനിൻ മൗനം തളർത്തിക്കളയുന്നു. 
എൻ പ്രണയവും, ദേഷ്യവും,  മണ്ടത്തരങ്ങളും
പറയുവാൻ നീയേയുള്ളു എന്നറിയുക എപ്പോഴും. 

പറയുവാനുണ്ടെനിക്കൊരുപാട് പക്ഷേ 
കേൾക്കുവാനോ നിക്കുമോഹമില്ല.  
കേൾക്കുവാനായ് കാത്തിരിപ്പു ഞാൻ 
പറയുവാനാരുമില്ലിവിടെ നീയും ഇല്ല. 

വെറുതെ കുറച്ചു സമയം എനിക്കായ് തരൂ 
എന്നോട് മിണ്ടു എന്നെ കേൾക്കു 
എനിക്ക് വേണ്ട നിൻ മൗനം അറിയൂ 
എനിക്കുവേണ്ടത് നിന്നെയാണ്. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ