ഇവിടെയെൻ മൗനം
മൊഴിയുന്നില്ലൊന്നുമേ !
മൊഴിയമ്പുകളാൽ
പിടയുമെൻ മൗനമിടറുമ്പോൾ!
എതിരിടാനെൻ മൊഴികള-
ശക്തമാണെങ്കിലും,
കുറിച്ചിടാനൊരുക്കമാണെൻ
മൊഴികളീ പത്രതാളുകളിൽ,
നാളെയാം ചരിത്ര താളുകളിലായവ
മധുരമഴ പൊഴിച്ചീടുമെങ്കിൽ.
പുലമ്പലിൽ ശക്തി പോലുമേ,
ഇല്ലയെൻ മൊഴികളിലായ്,
ശക്തി നീ തരുമെങ്കിലീശ്വരാ!
മൊഴിയാമിനിയും
നീ കാതോർക്കുമാ ജനത്തിനായ്!