മുറിവുകളുണ്ടാക്കുന്നതിലുമുണ്ട്
ഒരു കലയൊക്കെ...
കുറഞ്ഞ നീളത്തില്‍ ഏറ്റവും ആഴത്തിലാകണമവ..
മുകള്‍ഭാഗം കൂടിച്ചേര്‍ന്നാലും ഉള്ളുണങ്ങരുത്..!!
ഉണ്ടാകാനിരിക്കുന്ന എല്ലാ മുറിവുകളെയും നിഷ്പ്രഭമാക്കി
കാലാതീതമായി അവ നീറിക്കൊണ്ടിരിക്കണം...
ഓര്‍ത്തുവെച്ചോളൂ...
ചിലപ്പോള്‍ മുറിവുകള്‍പോലും
ഓരോ കൊലപാതകങ്ങളാണ്..
വിശ്വാസത്തെ
ഇത്ര നിശബ്ദമായിക്കൊല്ലാനറിയാവുന്ന
മറ്റൊരു വാടകക്കൊലയാളിയില്ല...!!!