മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
(O.F.Pailly)
 
വിരഹത്താലുള്ളം തേങ്ങിടുമ്പോൾ,
നിറമാറിലമരുന്നെൻ അണിവിരലും.
ഉദ്വേഗമോടെ കഴിഞ്ഞിടുമ്പോൾ
മോദമുണർത്തുമെൻ അംഗുലീയകം.
ഓടിത്തളരുമ്പോൾ ഓർമ്മിച്ചിടാം,
ഓർമ്മയിലെന്നും സൂക്ഷിച്ചിടാം.
ആദ്യാനുരാഗമുണർത്തുന്നുവെന്നിൽ,
ആദ്യസ്പർശനമോർത്തീടുകിൽ.
അണിവിരലിലേകിയ നിൻ സ്പർശനം,
മധുരിക്കുമോർമ്മയായ് നിറഞ്ഞുനിൽപ്പൂ.
പൂമരത്തണലിൽ ശയിക്കുന്നപോൽ,
പുഷ്പദളങ്ങൾ പൊഴിഞ്ഞിടുന്നു.

മധുരനൊമ്പരക്കാറ്റിൽ പടർന്നൊരു
ഗതകാല സുഗന്ധങ്ങളാസ്വദിക്കാം.
അവിരാമമെന്നിൽ തുടിച്ചിടുന്നു
അനവദ്യനാളിലെ കുളിരോർമ്മകൾ.
ആത്മവിശ്വാസം പകരുന്നുവെന്നിൽ,
വിരലിലണിഞ്ഞ നിൻ മുദ്രമോതിരം.

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ