ഒത്തിരി നാളുകൾ കാത്തിരുന്നില്ലേ നീ,
ഓർമകൾ ഓടിക്കളിക്കുമീ തീരത്തിൽ.
ഒരു മാത്ര നിന്നെ മറക്കുവാനായെൻ,
മനസ്സിനെ ഞാനൊന്നൊരുക്കിടുന്നു.
മൃത്യുവിൽ വിജയം വരിച്ചീടുകിലെൻ,
വിധിയെ പഴിച്ചു കഴിഞ്ഞിടാം ഞാൻ.
അണിയുന്ന മൂടുപടത്തിനുള്ളിൽ
നിന്നാത്മദു:ഖം അറിയുന്നു ഞാൻ.
വീണ്ടുംവരും വസന്തങ്ങൾക്കായിതാ,
വർണരഥങ്ങളൊരുക്കുന്നു മന്നിൽ.
അണയാത്ത പ്രണയത്തിലലിയുന്നിതാ,
എന്നന്തരംഗത്തിൻ അറകളിന്നും.
അകലാൻ വിതുമ്പുന്ന നിത്യസ്വപ്നങ്ങൾ,
അവനിയിൽ തീർത്തതെൻ മോഹമല്ലേ.
അതിലോലമായി നിൻ അകതാരിലിന്നും
അഭിഷേകമായ് കഴിയുന്നു ഞാൻ.
ആദ്യാനുരാഗത്തിൻ അതിശയഭാവം,
ഉണരുന്നുമിന്നുമെൻ ഹൃത്തടത്തിൽ.