mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

പുകപോലെ  അകലെ
കടൽ തൊട്ടുനില്‌ക്കും
ആകാശം അകലെ
നിഴൽപോലെ ചാരെ  

കടൽ തൊട്ടാപുകയിൽ
ഒരു കപ്പൽ പതിയെ
ചലിച്ചിതാ പതിയെ
പുറലോകം തേടി 

നിഴൽപോലൊരു തോണി
അങ്ങകലെ നിശ്ചലം
മറുതോണി മറഞ്ഞു
എവിടേക്കെന്നറിയില്ല 

കടൽകാറ്റിൽ വന്നു
കടലിന്റെ ഗന്ധം
കരയാകെ പകർന്നു
കര കോരിത്തരിച്ചു 

പതിവായി വന്നു
കടലന്നും ചൊല്ലി
കരയോടുള്ള   
ചിരകാല പ്രണയം 

കര അന്നും കേട്ടു
കടലിന്റെ പ്രണയം
തിരികെ ചൊല്ലാത്ത  
കര ഒരു കഠിനൻ 

കടൽ പാടി നോക്കി
കഥകൾ പറഞ്ഞു
കടൽ ആർത്തിരമ്പി
കണ്ണീരൊഴുക്കി 

കര ഒരുശിലയായ്
കേൾക്കാതെ നിന്നു
കരൾ അലിയാത്ത
കഠിന ഹ്ര്യദയൻ 

കടലമ്മക്കിന്നും
തിരയായ് വന്നു
കരയെ പുണരാൻ
കൊതിയാണുപോലും 

തിര തിരയായ് വന്നു
പതമാല ചാർത്തി  
കടലിന്നും കരയിൽ
മണലിൽ അലിഞ്ഞു 

ഉദയകിരണത്താൽ
തിളങ്ങിയ തിരകൾ
നിരനിരയായ് ഇന്നും
കര തേടി വരുന്നു 

കരയെ തലോടാൻ
കടലെന്നും തീർത്തു
തിരമാലകൾ അകലെ
കടൽകാറ്റൊരു ദൂതൻ 

അരികത്തണഞ്ഞ
അലകളിൽ കാറ്റ്
കുമിളകൾ വിതറി
മലർമാല ആക്കി 

ആ തിരമാല മാല
വരമാല ആക്കി
കടലെന്നും കരയെ
അണിയിച്ചു ഇന്നും   

കരളിന്നും അലിയാതെ  
കര ഒരു കഠിനൻ
ചിരകാല പ്രണയം  
തുടരുന്നു ഇന്നും    

കടൽ അലിയിച്ച മനസ്സ്
മണലായി തിരികെ
കരയിൽ എത്തിച്ചു
ഇതിനൊരു സാക്ഷി

കടൽക്കാറ്റു മാത്രം 
പുലർകാലെ ഇന്ന്
അരങ്ങേറി മുന്നിൽ
ആ പുരാതനപ്രണയം
അതിനൊരു  സാക്ഷി 

കരയുള്ള കാലം
തുടരും ഈ പ്രണയം
യുഗാന്തരങ്ങളിൽ നിറയും
പ്രണയത്തിൻ കഥകൾ 

കടലിന്റെ സ്വപ്‌നങ്ങൾ
സാക്ഷാത്കരിക്കുവാൻ
കരയോട് ചൊല്ലി
വിടവാങ്ങി മെല്ലെ

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ