മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

മാറിക്കയറിയ 
ഒരു തീവണ്ടിക്കുള്ളിലാണ് ഞാൻ
ഒരു പരിചയവുമില്ലാത്ത സ്റ്റേഷനുകൾക്കിടയിലൂടെ 
അന്തംവിട്ടു പായുകയാണിത്...

കഥ പറയുന്നൊരമ്മൂമ്മ
ഈ യാത്രക്കാരിലെവിടെയോ ഉണ്ട്.
എനിയ്ക്കപരിചിതമായൊരു ഭാഷയിലാണ് 
അവർ സംസാരിക്കുന്നത്.... 

എന്നിട്ടും 
ഏറ്റവും പ്രിയപ്പെട്ടൊരു
ഓർമ്മയ്ക്ക് ചുറ്റുമെന്നപോലെ 
എൻ്റെ കണ്ണുകളിൽ
പഴയകാലത്തെയേതോ
മിന്നാമിനുങ്ങുകൾ തിളങ്ങുന്നു...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ