പുഞ്ചിരി തൂകുന്ന കണ്മണിയേ
തുള്ളിക്കളിക്കെടീ പെൺമണിയേ...
കനവിന്റെ ചില്ലയിൽ നീ വിരിഞ്ഞു
മാനസപുത്രിയായ് നീ പിറന്നു...
രാരിരം രാരീരം രാരിരാരോ
രാരിരം രാരീരം രാരിരാരോ...
ഒക്കത്തിരിക്കുന്ന പൂങ്കനിയേ
അമ്മതൻനെഞ്ചിലെ മാണിക്യമേ...
മാരിവില്ലഴകുള്ള പൂന്തിങ്കളേ
താരാട്ടിൻ പല്ലവി കേട്ടുറങ്ങൂ...
രാരിരം രാരീരം രാരിരാരോ
രാരിരം രാരീരം രാരിരാരോ...
ആത്മാവിനുള്ളിലെ സ്പന്ദനമായ്
ആനന്ദമേകും കെടാവിളക്കേ...
അരുണിമയോലുന്ന സൗന്ദര്യമായ്
അഭിരാമിയായ് നീ വിലസിനിൽക്ക...
രാരിരം രാരീരം രാരിരാരോ
രാരിരം രാരീരം രാരിരാരോ...
അമ്മയുമച്ഛനും കാവലാളായ്
ഓമൽക്കുടത്തിനെ പോറ്റിടാല്ലോ...
പൊൻവള കരിവള ചാർത്തിടാമേ
മുല്ലപ്പൂവിതളിനാൽ മാല കോർക്കാം
രാരിരം രാരീരം രാരിരാരോ
രാരിരം രാരീരം രാരിരാരോ...
മുത്തങ്ങളാലെ പൊതിഞ്ഞിടാമേ
കണ്ണേയുറങ്ങെന്റെ പൊൻമലരേ...
അച്ഛന്റെ പുന്നാര പെൺകൊടിയേ
രാജാമണിയായ് വളർന്നിടേണം!
രാരിരം രാരീരം രാരിരാരോ
രാരിരം രാരീരം രാരിരാരോ...
സ്നേഹനിലാവിൻ കതിരൊളിയേ
ചന്തം തുളുമ്പുന്ന ലക്ഷ്മി നീയേ...
അമ്മക്കരളിലെ തേൻമഴയായ്
കളമൊഴിക്കൊഞ്ചലായ് നീ നിറയൂ!
രാരിരം രാരീരം രാരിരാരോ
രാരിരം രാരീരം രാരിരാരോ...