ഒതുക്കുകല്ലുകളിറങ്ങുമ്പോൾ സ്വപ്നം കണ്ടു ഞാനും
ഒരുമയോടെയുള്ള ജീവിതം ഭൂമിയിൽ.
ഓർമകളെന്നിൽ വിങ്ങിക്കരയുന്നു
ഒരായിരം കാതമകലെ നിന്നും.
ആരാരുമറിയാതെ വിട്ടു പോന്നു ഞാനെൻ,
വിധിനൽകിയൊരെൻ വാസഗേഹം.
ഇത്തിരി നോവിൽ ഒത്തിരിക്കരിയുന്നു
നിദ്ര പുണരാത്തയെൻ മിഴിയിണകൾ.
ഏഴാം കടലിനക്കരെ നിന്നെന്നുമെന്നെ,
ഓമനിക്കാനെത്തുന്നു നിശീഥിനിയിൽ.
എൻ്റെ പാപം എന്നെ വേട്ടയാടുമ്പോൾ,
പാപിനിയായ ഞാനെന്തു ചെയ്യും.
ഭക്ഷണത്തിന്നായ് കൊതിച്ചപ്പോളെൻ്റെ,
കെട്ടിയോൻ നൽകിയ പ്രതിവിധികൾ.
ഒച്ചവയ്ക്കാതെ ഒതുങ്ങിക്കിടന്നു,
കാന്തൻ വിരിച്ചൊരാ പുൽപ്പായയിൽ.
വരില്ലയമ്മേ! ഇനിയുമുറങ്ങാത്തയെൻ,
മിഴികളെത്തേടിയിങ്ങെത്തിടല്ലേ.