(Sohan KP)
തൂലികയില്‍ നിന്ന്
നീലയും കറുപ്പു നിറങ്ങളില്‍
നിറഞ്ഞ മഷിപ്പേനയില്
നിന്നുതിരുന്നു അക്ഷരമുത്തുമണികള്
ഭാവനയുടെ വര്‍ണ്ണങ്ങള്‍ ചാലിച്ച
ചില ഓര്‍മ്മചിത്രങ്ങള്‍
ചില വാക്കുകള്‍.
പെരുമഴക്കാലം താണ്ടി
പുതുവസന്തപുഷ്പങ്ങളുടെ
സുഗന്ധം നുകര്‍ന്ന്
നരച്ച ശിശിരാകാശത്തിലൂടെ
വെയില് പ്പക്ഷികളായ്
മനസ്സില്‍ പറന്നിറങ്ങുന്ന
ഭൂതകാലത്തിന്ടെ
ബാല്യകാലസൗഹ്യദങ്ങളുടെ
പുസ്തകത്താളുകളുടെ
മായാത്ത സ്മരണകള്‍.
ഇന്നിപ്പോള്‍ പല നിറങ്ങള്‍
അവ്യക്തമായ് കൂടിച്ചേരുന്നു
നൈര്മ്മല്യത്തിന്ടെ
സ്മ്യതിപഥങ്ങളെ,
കരിനിഴലുകളായ് മറയ്ക്കുന്നു
ആധുനികതയുടെ
പൊലിമയില്ലാത്ത
വൈക്യത ചിത്രങ്ങള്‍
പുത്തന്‍ സമസ്യകളായ് മാറുന്നു.