മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

മഴയൊന്നു നിന്നാൽ
മൂടൽ മഞ്ഞൊന്നുമാറും
മഞ്ഞൊന്നു മാറിയാൽ 
മരമൊന്നു കാണാം.

മഴയൊന്നു നിന്നാൽ
മരത്തിലൊന്ന്  ഏറാം
മരത്തിലൊന്നേറി
മാമ്പഴമൊന്നു പറിക്കാം

മഴയൊന്നു നിന്നാൽ
മാളോരെ കാണാം
മാളോരെ കണ്ടാൽ
മനമൊന്നു കുളിർക്കും 

മഴയൊന്നു നിന്നാൽ
കടയിലൊന്നെത്താം
കടയിലൊന്നെത്തിയാൽ
കട്ടനൊന്നു  കുടിക്കാം 

മഴയൊന്നു നിന്നാൽ
മനക്കൽ ഒന്നെത്താം
മനക്കൽ എത്തിയാൽ
മലർന്നൊന്നു കിടക്കാം  

മഴയന്നു നിന്നില്ല
മഴയത്തു നനഞ്ഞു  
മനക്കൽ അന്നെത്തി
മനസ്സിൽ ഓടി എത്തി 
മഴ നഞ്ഞൊരു  കാലം

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ