mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

(പൈലി.0.F)

മഴമുകിൽ വിടർന്നു നീലമേഘത്തിൽ,
നീലാംബുജംപോൽ വാർത്തിങ്കളും.
നീലാംബരത്തിൽ നീരദപൊയ്കയിൽ,
മാരിവിൽ മഞ്ഞൾക്കുറി വരച്ചു.
ഹൃദയസരസ്സിലുദിച്ചുണർന്നു,
ഹൃദയസഖി നിൻ പ്രണയവർണ്ണം.


മൂകാനുരാഗമായ് വിടർന്നുവെന്നിൽ,
നിന്നാത്മരാഗത്തിൻ അനുപല്ലവി.
അതിമോദമോടെ നിന്നരികിലെത്തി,
നിന്നന്ത:രംഗത്തിലൊന്നു ചേരാൻ.
ഒരു മാത്രയെനിക്കായ് തുറന്നിടു
നിൻ പ്രണയമൊഴുകുന്ന ഹൃദയവാതിൽ.

ഒരുമിച്ചു ചേരാനടുത്തു നമ്മൾ,
സുരഭിലയാമങ്ങൾ കാത്തിരുന്നു.
ഓർമ്മകൾതൻ സുഗന്ധവുമായ് ഞാൻ,
ഓമനിക്കാം നിന്നെയീരാത്രിയിൽ.
മുഗ്ദാനുരാഗം വിടരുമീ സന്ധ്യയിൽ,
പ്രണയാർദ്രനായ് ഞാനണഞ്ഞിടുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ