മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

അർദ്ധരാത്രി ഉറക്കമുണണർന്നതു സ്വാതന്ത്ര്യത്തിലേക്കായിരുന്നു.
RT ഓഫീസിൽ കൈക്കൂലി വാങ്ങാനുള്ള സ്വാതന്ത്ര്യം
PWD യിൽ അഴിമതി നിയമവിധേയമാക്കാനുള്ള സ്വാതന്ത്ര്യം
ലാൻഡ് രജിസ്ട്രി ഓഫീസിൽ കൈക്കൂലി നിർബന്ധമാക്കാനുള്ള സ്വാതന്ത്ര്യം
PSC യിൽ പുറംവാതിൽ നിയമനം നടത്താനുള്ള സ്വാതന്ത്ര്യം


കിഴങ്ങന്മാരെ കോർപറേഷൻ ചെയർമാനാക്കാനുള്ള സ്വാതന്ത്ര്യം
പണം വെട്ടിക്കാനായി കാക്കത്തൊള്ളായിരം ബോർഡുകൾ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം
സ്വന്തക്കാരെ ബോർഡുകളുടെ തലപ്പത്തിരുത്താനുള്ള സ്വാതന്ത്ര്യം
രാഷ്ട്രീയ നേതാക്കൾക്കു ബിനാമി ഇടപാടു നടത്താനുള്ള സ്വാതന്ത്ര്യം
ത്രീകളെ മൂടുപടത്തിനുള്ളിൽ തളച്ചിടാനുള്ള സ്വാതന്ത്ര്യം
മതങ്ങൾക്ക് വിഭാഗീയത നടപ്പിലാക്കാനുള്ള സ്വാതന്ത്ര്യം
മതപരിവർത്തനം നടത്തി ആളെക്കൂട്ടി അധികാരം പിടിച്ചടക്കാനുള്ള സ്വാതന്ത്ര്യം
ദൈവത്തിന്റെ പേരിൽ കുറേപ്പേറെ അധഃകൃതരാക്കാനുള്ള സ്വാതന്ത്ര്യം
ആൾദൈവങ്ങൾക്കു മനുഷ്യരെ പറ്റിക്കാനുള്ള സ്വാതന്ത്ര്യം
ഉദ്യോഗസ്ഥർക്കു കൈക്കൂലി വാങ്ങാനുള്ള സ്വാതന്ത്ര്യം
വേല ചെയ്യാതെ നോക്കുകൂലി വാങ്ങാനുള്ള സ്വാതന്ത്ര്യം
പോക്രിത്തരത്തെ ഹർത്താൽ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം
ബസിനു കല്ലെറിയാനുള്ള സ്വാതന്ത്ര്യം
പൊതുമുതൽ നശിപ്പിക്കാനുള്ള സ്വാതന്ത്ര്യം
ചിലർക്കുവേണ്ടി നിയമം നടപ്പിലാക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം
പോലീസിനു പൊതുജനത്തെ മർദ്ദിക്കുവാനുള്ള സ്വാതന്ത്ര്യം
ഇഷ്ടമില്ലാത്തവരെ ഉരുട്ടിക്കൊല്ലാനുള്ള സ്വാതന്ത്ര്യം
എതിർക്കുന്നവരെ കിണറ്റിലിടാനുള്ള സ്വാതന്ത്ര്യം
പത്രങ്ങൾക്കു സ്വകാര്യതയിൽ ഒളിഞ്ഞുനോക്കാനുള്ള സ്വാതന്ത്ര്യം
ഇഷ്ടപ്പെടാത്തവരെ ഭീകരവാദിയാക്കാനുള്ള സ്വാതന്ത്ര്യം
മനുഷ്യരെ തൂക്കിക്കൊല്ലാനുള്ള സ്വാതന്ത്ര്യം
പുഴകൾ മലിനപ്പെടുത്താനുള്ള സ്വാതന്ത്ര്യം
മലകൾ വെട്ടിനിരത്താനുള്ള സ്വാതന്ത്ര്യം
സ്വാതന്ത്ര്യത്തെ ബലാൽസംഗം ചെയ്യാനുള്ള സ്വാതന്ത്ര്യം.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ