(Padmanabhan Sekher)
പ്രേമ ഭ്രാന്തി രാധ കളിത്തോഴി രാധ
പ്രണയമയീ രാധ സാധുവാണീ മുകുന്ദ
പ്രസന്ന സുന്ദര പ്രാത കാലെ
തേടി നടന്നൂ രാധ കാളിന്ദി കരയിൽ
തേടി നടന്നൂ രാധ പ്രേമമയീ രാധ
വിരഹാർദ്രയായ് നടന്നകന്ന രാധ
മുരളീനാദം കേട്ടു തിരികെയോടി രാധ
കണ്ണനെ തിരഞ്ഞ് തിരികെ ഓടി മുകുന്ദ
ചാരത്തണഞ്ഞ രാധ ഉരിയാടിയില്ല
പ്രണയമയീ രാധ മുരളീ ഗാനത്തിൽ
മതിമറന്നു രാധ ചുവടുവച്ചീമുകുന്ദ
മേഘവർണ്ണനു ചുറ്റും നൃത്തമാടി രാധ
നീല മേഘത്തിലെ മയഴവില്ലു പോലെ
മയിൽപ്പീലി ആകാൻ കൊതിച്ചു രാധ
ജന്മപുണ്യം നേടിയ ഓടക്കുഴലാകാൻ
കൊതിച്ചു രാധ കളിത്തോഴി രാധ
കണ്ണന്റെ കാൽത്തണയാകാൻ
പ്രാർത്ഥിച്ചു രാധ പ്രേമ ഭ്രാന്തി രാധ