എത്രമനോഹരിയെന്റെപ്രിയങ്കരി
ചിത്ര വർണാങ്കിതസന്ധ്യേ,
തപ്താനുരാഗത്തിൻകാന്തിയോനിൻ മുഖം
രക്തത്തുടുപ്പാർന്നു കാണ്മൂ....!
നീയുമെന്നെപ്പോലെരാഗാർദ്രമാനസ-
മൂകപ്രണയിനിയാണോ?
എന്നുമെന്നെപ്പോലെയുൾത്തടംതേങ്ങി നീ_
യെന്തിനൊരേ മട്ടു നിൽപൂ...?
ആരുനിൻചേതസ്സിലായിരംപൂക്കളെ
ആരചിച്ചീടുന്നു നിത്യം!
അന്തരാത്മാവിലെ വിങ്ങുന്നവേദന -
നിന്റെ മിഴിയിൽ തെളിഞ്ഞു
നീ കാത്തുനിൽക്കുവതേതുമറിയാതെ
എങ്ങവൻ പോയീ മറഞ്ഞൂ...!
എത്തുമവൻ നിന്നരികിലായിന്നെന്റെ
സ്വപ്നാനുരാഗിണി കന്യേ !!!!