മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Bindu Dinesh

എത്രകാലമായി
നിന്നെയോർത്ത്
ഈവാക്കുകളിൽ ഞാൻ തപസ്സുചെയ്യുന്നു ....? 

ചുറ്റും കവിതകളുടെ ഒരു മൺപുറ്റ്
ഉയർന്നിരിക്കുന്നു. 

എന്നെ അടയാളപ്പെടുത്താനായി
ഈ മൺശ്വാസങ്ങളെ
ഞാൻ നിന്നിലേക്ക് പറത്തിവിടുന്നു... 

മിന്നലുകളുടെ രാജകുമാരാ,
എനിക്കൊന്ന് ഒളിച്ചിരിക്കാൻ 
എന്നാണ്
നീയെനിക്കു ചുറ്റും
കൂണുകളുടെ ഒരു തോട്ടം
നിർമ്മിച്ചു തരുന്നത് ?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ