മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Bindu Dinesh)

തുരുമ്പുപിടിച്ചൊരു ഇരുമ്പുകട്ടിലില്‍
ചുരുണ്ടുകിടക്കാനുള്ള യോഗ്യതയെ പ്രണയത്തിനുള്ളൂ

എന്നിട്ടും ചിലരതിനെ പുഷ്പമഞ്ചത്തില്‍
അലങ്കരിച്ചിരുത്തുന്നു.


അരികെ നിറഞ്ഞു കലങ്ങിയ രണ്ടുകണ്ണുകള്‍
കത്തിച്ചുവയ്ക്കുന്നു
ഹൃദയമിടിപ്പുകളുടെ തായമ്പകയില്‍ സൂക്ഷ്മമായി
നോവിന്റെ ഒരസ്ത്രം രാകികൂര്‍പ്പിക്കുന്നു
എന്നിട്ടും മതിയാകാതെ
ജീവിതം മുഴുവന്‍ ദഹിച്ചുകൊണ്ടിരിക്കാന്‍
ആരുമറിയാതെ
ഉള്ളിലൊരു ഉമിത്തീയെ നട്ടുവളര്‍ത്തുന്നു....

പിന്നീട്
ജീവിതത്തിലേക്കോ മരണത്തിലേക്കോ
എന്നറിയാത്ത ഒറ്റവാതിലില്‍
വെറുതെ ചാരിനില്‍ക്കുന്നു...................

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ