(Sreekala Mohandas)
പറയാതെ പോയൊരാ പ്രണയത്തിൻ നോവേറ്റു
പറവയായ് ഞാനുമിന്നാകാശചാരിയായ്
ഇല്ലില്ല ഞാനതു പങ്കു വെക്കില്ലാ....
എൻ പ്രണയർദ്ര മാനസം കേഴുമെന്നാകിലും...
അവിചാരിതമൊരു ദർശനത്താലന്നു
കാതരായ് ഞാനു,
മറിയാതെയേതോ ദിവാസ്വപ്നത്തേരേറി
ഓർക്കാപ്പുറത്തെന്റെ മിഴിയിൽ പതിച്ച
നിന്നധരം പൊഴിച്ചൊരാ മധുരമാം പുഞ്ചിരി
അതിലോലമാമെന്റെ മനസ്സിന്നറകളെ
അറിയാതെയറിയാതെ അനുരാഗത്താഴിട്ടു പൂട്ടി
ആരുമറിഞ്ഞില്ല, ആരോടും ചൊന്നില്ല,,
എന്റെ കരളിന്റെ സ്പന്ദനം കേട്ടുതുമില്ല നീ
ഒരു വാക്കു പോലു മുരിയാടിയില്ല നാം
ഒരു നല്ല കാര്യവും ചൊന്നുമില്ലാ.
ഒരു മുഗ്ദ നോട്ടത്തിലെല്ലാമൊളിപ്പിച്ചു
ഇരു വഴിയെ നാം പിരിഞ്ഞു പോയി...