പൂവായ് വിരിഞ്ഞ നിൻ ഹൃദയത്തിൽ നിന്നൊരു-
തേങ്ങലിതാ വീണ്ടുമുടലെടുത്തീടുന്നു.
നിയമമിന്നെവിടെ? നീതിയിന്നെവിടെ?
നിനക്കായ് ഒരുക്കിയ കാവലിന്നെവിടെ?
നീതികിട്ടാതലയുന്ന ജന്മങ്ങൾ
നരകങ്ങൾ കണ്ടുകഴിയുന്നിതിപ്പൊഴും.
തേങ്ങിക്കരഞ്ഞിടും പൂവുനീയാകിലും
പൂമ്പാറ്റ നോക്കിടും നിന്നെയും ക്രൂരമായ്.
നിനക്കായ് ഒരുക്കിയ മതിലുകൾ മറയുന്നു.
നിനക്കായ് തെളിയിച്ച ദീപങ്ങൾ ഇരുളുന്നു.
ചീന്തിയെടുക്കുവാൻ ഇന്നും മടിയില്ല -
ചിതയിലണച്ചിടും കൊതിയുമായ് നിൽപ്പവർ.
കാമപ്പിശാച്ചുക്കൾ തൻക്കണ്ണുമുൻപിലായ്
എത്തിടാതിന്നു നീ കാത്തിടേണം സദാ.
സുഗന്ധം തുളുമ്പുന്ന പൂവായ് വിരിഞ്ഞ നീ
സഞ്ചരിക്കാതെ മടങ്ങുന്നു മിഥ്യയിൽ.
വിടരും മുൻപേ കോഴിയേണ്ടിവന്ന നിൻ
വിതുമ്പലിതാ കാതിലലയടിച്ചീടുന്നു.