മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Saraswathi T)

നിറമുള്ളമുത്തുകൾ നിരയൊത്തു കോർത്തുള്ളൊ
രതിമോഹനമായ മുഗ്ദ്ധഹാരം!

ആർക്കിന്നു നല്കേണമെന്നതറിയാതെ
കാത്തു നില്ക്കുന്നീ വഴിത്താരയിൽ!

മുത്തിന്നു പൊൻവിലനല്കിടാനായ്
എത്തിയോരെല്ലാം പിരിഞ്ഞുപോകെ,

സത്യമീനിസ്തുലഹാരമിതിൻവില -
യെത്രയെന്നാരുമറിഞ്ഞതില്ലാ...

പൊൻനാണയംവേണ്ട ഭംഗിയിൽനിർമിച്ച
നിർമാല്യശുദ്ധിയെഴുന്നമൂല്യം!

കണ്ടറിഞ്ഞൊന്നൂ കൈക്കൊള്ളുവാനിന്നൊരാൾ
എത്തും മൃദുമന്ദഹാസവുമായ്

ഇത്തിരിസ്നേഹംപകരംതരും
ഒത്തിരിയേറെക്കരുതലോടെ

അത്രയുമാണിതിൻകൃത്യമാംമൂല്യമെ-
ന്നെത്രയുംവേഗംതിരിച്ചറിയും

ഒട്ടുമേസന്ദേഹമാർന്നിടാതെ
മുഗ്ദ്ധമീമാലികനൽകിടുംഞാൻ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ