മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Sohan KP)

ആദ്യം തെറ്റിയത് മഴയുടെ
താളമാണ്.
വസന്തത്തിലേക്കും പിന്നീട്
ശിശിരത്തിലേക്കും മഴ
കടന്നു കയറി.

ഗ്രീഷ്മത്തെ അപ്പാടെ മറന്നു.
അതോടെ ആകെ കാലിടറിയ
വേനല്‍ കൊടും വറുതികളായ്
അഗ്നിസ്ഫുലിംഗങ്ങളായി
പടര്‍ന്നു പിടിച്ചു.
അവ മനസ്സുകളിലേക്ക്
വ്യാപിച്ചു.
പിന്നീടായിരുന്നു കെട്ട
കാലത്തിന്‍ടെ പടപ്പുറപ്പാട്
കേവലം അദ്യശ്യമായ അണുവായ്
അശ്വമേധമായ് ദിഗന്തങ്ങളെ
കീഴടക്കി യാത്ര,തുടരുന്നു.
താളപ്പിഴകളെല്ലാം
ഇപ്പോള്‍ ഒരു മുഖംമൂടിയാല്‍
സമര്‍ത്ഥമായി
മറയ്ക്കപ്പെട്ടിരിക്കുകയാണ്
പ്രതീക്ഷയുടെ വെളിച്ചം
ഇപ്പൊഴും അങ്ങകലെയാണ്
നമുക്ക് കാത്തിരിക്കേണ്ടി വരും

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ