തമസ്സൊളിക്കുന്നു
കിഴക്കു വെട്ടം ഒളി
പരക്കുന്നു,
കുതിച്ചു പായുന്നു
ബാണരശ്മികൾ
കറുകനാമ്പിലേ രത്ന
മണി തിളക്കുവാൻ.
മതിച്ചുപാടുന്നു
പക്ഷിക്കൂട്ടങ്ങൾ;
ഗിരി ചുരത്തുന്നു
നറുമ്പാൽ തോൽക്കുന്ന,
പയസ്സ് ധാരയായ്.
മിഴി തുറക്കുന്നു
അലർവിടർന്നുള്ള
വനികൾതേടുവാൻ,
ശലഭജാലങ്ങൾ.
പതിയേ വീശുന്നു
നീർ കുടയുവാൻ,
പവിഴമല്ലിയിൽ
മന്ദമാരുതൻ!
മന്ദഹാസത്താൽ
പ്രകൃതി ശോഭിക്കും,
പുലരി പൂക്കുന്ന
അരിയഭംഗിയാൽ.