mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Padmanabhan Sekher)

എവിടെ നിന്നെന്നറിയാതെ ഞാൻ
എവിടെയോ പൊട്ടിമുളച്ചു ഞാൻ
ആരും വെട്ടിക്കളയാത്തതിനാൽ
അങ്ങനെ വളർന്നുയർന്നു ഞാൻ

ആരും നനച്ചില്ല എന്നെ ഒരിക്കലും
ദാഹകണം തേടി എൻ വേരുകൾ
ആഴ്ന്നിറങ്ങി ഭൂമിതൻ മടിത്തട്ടിൽ
അലഞ്ഞു തിരിഞ്ഞൊരു യാചകനായ്

വേനൽക്കാല നാളുകളിൽ ഭിക്ഷ
കിട്ടിയ ജലകണത്താൽ തീരാത്ത
ദാഹം തീർത്തു മഴക്കാലങ്ങളിൽ
കോരിതരിച്ചു എൻ ചെറു ചില്ലകളും

വീണ്ടും വരും വേനലിനെ ഓർത്ത്
മരവിച്ചു പോയൊരു മനസ്സും പേറി
മുരടനായ് വളർന്നു പേയീ ഞാനും
വളർച്ച മുരടിച്ച എന്നെ ഒരിക്കലും
മുറിച്ചു മാറ്റാതങ്ങനെ തുടർന്നു
എൻ ജീവിതമൊരു പഴ്മരമായ്

തഴച്ചു വളർന്ന പല കൂട്ടരും ചുറ്റും
തുണക്കില്ല ഇന്ന് എങ്കിലും ഞാൻ
കണക്കില്ലാതെ വളർന്നില്ലൊരിക്കലും
നിനച്ചാ അതാണെൻ ദീർഘായുസ്സും

വേനൽ മഴക്കാലങ്ങൾ വന്നുപോയ്
മൂന്നാല് വ്യാഴവട്ടങ്ങൾ കടന്നുപോയ്
എന്തിന്നെന്നറിയാതെ എൻ ജീവിതം
അങ്ങനെ പിന്നെയും തുടർന്നുപോയ്

ഋതുക്കൾ മാറിവന്നു മുറപോലെ
പൂത്തില്ല കായ്ചില്ല മുറപോലെ
തേൻ നുകരാൻ വണ്ട് വന്നതില്ല
പൂ ഇറുക്കാൻ ആരും വന്നതില്ല

മുരടിച്ച എൻ കരുത്തില്ലാ ചില്ലകൾ
മാടി വിളിച്ചെങ്കിലും പക്ഷികൾ
അതു കേൾക്കാതെ പറന്നു പോയ്
ക്ഷീണിച്ചെൻ കൊതിച്ച ചില്ലകളും

വരൾച്ചയിൽ കുരുത്തൊരു പാഴ്മരം
വളർച്ച മുരടിച്ചെൻ കൈ ചില്ലകൾ
വഴിപോക്കർക്ക് ഏകിയില്ല തണലും
മറു മരങ്ങൾ തട്ടി എടുത്താ ഊഴവും

കളിക്കാനെത്തിയ കുസ്രുതി കുട്ടികൾ
അടുത്ത മരത്തിൻ ചില്ലയിൽ തൂങ്ങി
ആടിതിമിർത്തതും പിന്നെ മരച്ചുവട്ടിൽ
തണൽ പറ്റി തളർന്ന് ഉറങ്ങിയതും
കൊതിച്ചു പോയി മുരടൻ പാഴ്മരം

വെട്ടിമുറിച്ചൊരു വൻ മരം ചാരത്ത്
നിലം പതിച്ചു നിസ്സഹായനായ്
അറത്തു മാറ്റി അടുക്കി ഉരുപ്പടി
കൊതിച്ചു നിന്നു അതിനും പഴ്മരം

വെട്ടിത്തെളിച്ചൊരു സമതലം
പെട്ടെന്നുയർന്നൊരു മാളികയും
മറു മുറ്റത്തിൻ കോണിൽ
ഗതി ഇല്ലാതേകനായ് നില്പൂ
കാഴ്ചവസ്തുവായ് പാഴ്മരം

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ