രാമായണക്കിളീ,തുഞ്ചന്റെ പൈങ്കിളീ,
പാട്ടു നീയൊട്ടുംനിറുത്തരുതോമലേ...
ആയിരം ശീലുകൾപാടിയ നിന്നുടെ,
കൊഞ്ചും മൊഴികളിനിയും ശ്രവിക്കണം.
കാലത്തെവെല്ലുന്നസാരോപദേശങ്ങൾ,
കാവ്യങ്ങളായിട്ടിനിയും പിറക്കണം!
കാലങ്ങളോളമീ മാനവരാശിക്കു,
തേൻമൊഴിയാകണം നിന്റെ കാവ്യാഞ്ജലി.
ആരൊക്കെ നിൻ നേർക്കു പാഷാണ ജാലങ്ങൾ,
വാരിയെറിഞ്ഞുവെന്നാകിലും ശാരികേ...
ആരുനിൻപൂമെയ്യിലമ്പുകളെയ്താലും
'മാനിഷാദാ',യെന്നു ഞങ്ങളലറിടും!
തുഞ്ചന്റെതൂലികത്തുമ്പിലൂടെത്രയോ...
പൈങ്കിളിപ്പാട്ടുമായ്ചിറകടിച്ചെത്തിനീ!
എത്ര മധുരമാം.കാവ്യങ്ങളിൽ നിന്റെ
മുഗ്ദ്ധ മൃദുസ്വനമേകി നീ പൈങ്കിളീ.
ഇനിയും വരേണമെൻ ശാരികേ... നിൻ മൊഴി,
കേൾക്കാതെയെങ്ങനെ.ഞങ്ങളുറങ്ങിടും?
പാട്ടു നീയൊട്ടുംനിറുത്തരുതോമലേ...
ആയിരം ശീലുകൾപാടിയ നിന്നുടെ,
കൊഞ്ചും മൊഴികളിനിയും ശ്രവിക്കണം.
കാലത്തെവെല്ലുന്നസാരോപദേശങ്ങൾ,
കാവ്യങ്ങളായിട്ടിനിയും പിറക്കണം!
കാലങ്ങളോളമീ മാനവരാശിക്കു,
തേൻമൊഴിയാകണം നിന്റെ കാവ്യാഞ്ജലി.
ആരൊക്കെ നിൻ നേർക്കു പാഷാണ ജാലങ്ങൾ,
വാരിയെറിഞ്ഞുവെന്നാകിലും ശാരികേ...
ആരുനിൻപൂമെയ്യിലമ്പുകളെയ്താലും
'മാനിഷാദാ',യെന്നു ഞങ്ങളലറിടും!
തുഞ്ചന്റെതൂലികത്തുമ്പിലൂടെത്രയോ...
പൈങ്കിളിപ്പാട്ടുമായ്ചിറകടിച്ചെത്തിനീ!
എത്ര മധുരമാം.കാവ്യങ്ങളിൽ നിന്റെ
മുഗ്ദ്ധ മൃദുസ്വനമേകി നീ പൈങ്കിളീ.
ഇനിയും വരേണമെൻ ശാരികേ... നിൻ മൊഴി,
കേൾക്കാതെയെങ്ങനെ.ഞങ്ങളുറങ്ങിടും?