മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

old man - pazhaya vandi

കുറച്ച് കാലമായി വണ്ടിക്കൊരു കരകരപ്പ്
ഇന്നലെ വർക്ക്ഷോപ്പിലൊന്ന് കൊണ്ടുപോയി,
അവരും പറഞ്ഞു
പഴഞ്ചനായില്ലേ
അവളും പറയാറുണ്ട്
ഇടക്കിടെ

 
നിങ്ങൾക്കിതൊന്ന് ഒഴിവാക്കിക്കൂടെ
ഒരു മങ്ങിയ ചിരിയിൽ മറുപടിയൊതുക്കി,
എത്ര എളുപ്പമാണ് പറയാൻ
ഒരാണ്ട് കാലമതെന്നെ
ചുമന്നോടിത്തളർന്നിരിക്കുന്നു
അമ്മ പറയാറുണ്ട് പണ്ട് പനിച്ചതും
എന്നെയുമേറ്റിയപ്പടി കുതിച്ച്പാഞ്ഞതും

ഇന്നും കാലത്ത് വഴിമുടക്കി
ഗത്യന്തരമില്ലാതെ ഞാനും പഴിച്ചു
പഴഞ്ചൻ വണ്ടി തന്നെ...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ