mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

തിളങ്ങുന്ന ശിശിരചന്ദ്രനും
ചാറ്റല്‍ മഴയും
മുഖത്തോടു മുഖം നോക്കുമ്പോള്‍
ഈ മരച്ചുവട്ടില്‍
നിശ്ശബ്ദമായ ഈ രാത്രിയില്‍
കൂട്ടിനായി
മുന്‍പെങ്ങോ കൊഴിഞ്ഞു വീണ
പുഷ്പങ്ങളും ഇലകളും മാത്രം.


നിഴലുകള്‍ വളര്‍ന്ന്,
മെല്ലെ മായുമ്പോള്‍
മത്സരിച്ചെത്തിയ ആദ്യ സൂര്യ
കിരണങ്ങളില്‍.
പുതിയ ഉത്സവവേളകളിലേക്ക്
നടന്നകന്നു പോയവരുടെ
കാല്‍പ്പാടുകള്‍
മഞ്ഞ് മൂടിയ തെരുവുകളില്‍
തെളിയുന്നു.
പുലരിവെളിച്ചത്തിനൊപ്പം
സ്വര്‍ഗ്ഗസമാനമായ പുഷ്പങ്ങളുടെ
ഗന്ധം പരക്കുന്നു.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ