മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

വില നിലവാരം

പട്ട് നൂൽ പുഴു വിന് വിലയുണ്ട്
തെരുവ് നായക്ക് വിലയുണ്ട്
മനുഷ്യന്റെ വിലയറിയാൻ
ആശുപത്രിയിൽ ചികിത്സക്ക് തന്നെ പോകണം ... 

വിദ്യാധനം

വിദ്യാ ധനം സർവ്വ ധനാൽ പ്രധാനം
രാഷ്ടീയ സ്വാധീനം അതിലും പ്രധാനം
നേർവഴികളെക്കാൾ
കുറുക്ക് വഴികൾ പ്രധാനം...

തൂങ്ങുവില

ഉറുമ്പുകൾ വിതയ്ക്കുന്നില്ല
കൊയ്യുന്നില്ല.. പക്ഷേ ശേഖരിക്കുന്നു.
കർഷകൻ വിതയ്ക്കുന്നു കൊയ്യുന്നു
ശേഖരിക്കാൻ ആളില്ലെങ്കിൽ
താങ്ങുവില കിട്ടിയില്ലെങ്കിൽ കയറിൽ തൂങ്ങുന്നു..
കയർ പിരിക്കുന്നവന് തൂങ്ങു വില ലഭിക്കുമോ?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ