നീ നടന്ന വഴികൾ ഒക്കെയും
ചുവപ്പു പൂക്കുന്നതെന്തേ
ഹൃദയം കൊണ്ടു ഞാൻ
എഴുതുന്നതൊക്കെയും
നിന്നെക്കുറിച്ചാവുന്നതും
നീ പടർന്നു നിൽക്കയാലെന്നുള്ളം
ഒറ്റമരമായി തളിർക്കുന്നതെന്തേ
നനുത്ത കുളിരായി ഓർമകൾ
മാറോടു കിക്കിളി കൂട്ടുന്ന നേരം
പറവയായി പാറുന്നു അകക്കൂട്ടിൽ
സ്വപ്നങ്ങൾ മറന്ന കവിതകൾ ഒക്കെയും
തിരികെ ചില്ലയിൽ ചേക്കേറാൻ
മരവിച്ച അസ്ഥിയിൽ വീണ്ടും
ജീവന്റെ പൂക്കൾ പടരാൻ
എനിക്ക് വേണം ഈ ഓർമകൾ
ഭാവനാലോകത്തിലെങ്കിലും
നിന്നൊപ്പം അര നാഴിക നേരം
ഇരുന്നോട്ടെ ഞാൻ നിന്നോർമ്മയിൽ
പൂവായ് വിടരട്ടെ ഞാനും.