കാത്തിരിക്കാൻ ഇനി
ദിവസങ്ങൾ ഏറെയില്ല.
ഞങ്ങളുടെ കൂടെ കൂടാനും
ഞങ്ങളുടെ സന്തോഷങ്ങളും,
സങ്കടങ്ങളും പങ്കിടാനും
ഞങ്ങൾക്കായി തേനൂറും
വിരുന്നൊരുക്കും ഞങ്ങളുടെ
ആദ്യത്തെ കൺമണിയാണു നീ.
നിനക്കായൊരുക്കി
കുഞ്ഞുടുപ്പുകൾ, കളിപ്പാട്ടങ്ങൾ
അങ്ങനെ പലതും.
കൊതിയോടെ നിന്നെ
കാത്തിരിക്കുന്നു ഞങ്ങൾ.
നിന്നനക്കങ്ങളും നിൻ
തിടുക്കവും അമ്മയാം
ഞാനറിയുന്നു എങ്കിലും,
നീ പുറത്തു വരും
നാഴികയ്ക്കായ് കൊതിയോടെ
ഞങ്ങൾ നോക്കീടുന്നു.
അന്ന് നിനക്കായ് ചൊരിയും
അമ്മിഞ്ഞപ്പാൽ തൻ മാധുര്യം,
നിനക്കായ് പാടീടാം താരാട്ടു-
പാട്ടുകൾ, നിനക്കായ് നല്കീടാം
സ്നേഹത്തിൻ നിറക്കുടം.
എൻ കുഞ്ഞേ നിന്നെ കാണാനായി
കൊതി ഏറിടുന്നേ...