ഒരോ നിമിഷവും നിന്നില്‍ ചേരാന്‍
വെമ്പുന്ന മനസ്സുമായി ഞാൻ ഇരിപ്പു...
നിന്നില്‍ ചേരുന്ന നേരം, എന്‍ മൗനം
എല്ലാം ആയിരം മഴയായ് പെയ്യും..
നിന്നെ പുൽകുന്ന നേരം, എന്‍ മിഴി
എല്ലാം ആയിരം കനവാൽ നിറയും..
ഒരു നോക്കു കാണാന്‍ കാത്തു കാത്തു
നില്‍പ്പൂ, ഇനിയും താമസമെന്തേ?
ഒരു ശലഭമായി നിന്നുടെ ചാരെ,
ഈ ജന്മം മുഴുവന്‍ ഒഴുകിടേണം
എനിക്കീ ജന്മം മുഴുവന്‍ ഒഴുകിടേണം...
എന്‍ പ്രാണ നാഥാ...
ധ്യാനമോ തപസ്സോ എന്ത് ഞാൻ
ചെയ്തിടേണം, എന്നുടെ പ്രിയനെ
സ്വന്തമാക്കാൻ, പറയൂ...
എന്നുടെ പ്രിയനെ സ്വന്തമാക്കാന്‍
ഇനിയേതു ജന്മവും നിന്നുടെ മാത്രം
അത്രമേൽ സ്നേഹിക്കുന്നുവെൻ പ്രിയനെ...