ഇവിടെയൊരു പുഴയുണ്ടായിരുന്നു
തീരത്ത് വയലുമുണ്ടായിരുന്നു..
വഴിയരികിൽ തണലേകുന്ന വൃക്ഷവും
പാട്ടുപാടും കിളിയുമുണ്ടായിരുന്നു..
പൂക്കളെ പുൽകുന്ന കാറ്റില്ല
ചുംബനമേകുവാൻ വർണ്ണശലഭമില്ല..
മുറ്റത്തെ തേന്മാവിൻ കൊമ്പത്തെ തേനൂറും
മാമ്പഴമുണ്ണും അണ്ണാനുമില്ല...
ഇടവഴിയിൽ പൂക്കുന്ന മുക്കുറ്റി ചെടിയില്ല
പാടവരമ്പത്ത് തുമ്പയില്ല...
ഇടവമാസപ്പെരും മഴയില്ല മാനത്ത്
ധനുമാസത്തിൻ കുളിർക്കാറ്റുമില്ല..
മുറ്റത്തൊരറ്റത്ത് മണ്ണപ്പം ചുട്ടു-
കളിക്കുന്ന ബാല്യങ്ങളേതുമില്ല..
നഷ്ടങ്ങളാണെല്ലാം നമുക്കീ ഭൂമിയിൽ
നഷ്ടപ്പെടുത്തിയതത്രയും നാം തന്നെ...
കാടുകൾ വെട്ടി നഗരങ്ങൾ തീർത്തതും
കാട്ടരുവികൾ മണ്ണിട്ടു തൂർത്തതും
ഭൂമിയെ കൊന്ന് രക്തം കുടിച്ചതും
വാലുക്കം സാരം മലിനപ്പെടുത്തിയും
ചെയ്‌വതെല്ലാം കലുഷമെന്നറികിലും
ചെയ്തു ഞാനിന്നൊരുപാട് കന്മഷം..
ചെയ്തതെല്ലാം ദൂഷ്യമാണെങ്കിലും
അരുത് തെറ്റെന്ന് ചൊല്ലിയില്ലാരുമേ...
കണ്ണുകൾ പൊത്തി ഞാൻ
കാതുകളടച്ചു ഞാൻ
കണ്ടില്ലെന്നു നടിച്ചു നടന്നു ഞാൻ....