മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

swetha gopal kk

മരണക്കയറുമായെത്തിടും മാരിയെ
ഉടലാൽ തടുക്കുന്നു മാലാഖ നീ

ഇന്നു നിൻ കരസ്പർശനമാണതു
നാളെയെൻ നെഞ്ചിടിപ്പിൻ സ്വരം

നീ തന്ന സാന്ത്വനം, നീ തന്ന ലാളന
നീ തന്ന ദാനമാണിന്നെന്റെ ജീവിതം

രാത്രി പകലുകൾ ഓർത്തിടുന്നില്ല നീ
രാത്രിമഴയായി പെയ്യുന്നു നീ

രാവിന്റെ മാറിൽ രോദനം കൊള്ളുന്ന
രാപ്പാടിയായിന്നു മാറുന്നു നീ

ആതുരസേവനം എന്നൊരു വാക്കിന്റെ
പാതിരാത്തിങ്കളായ് മാറുന്നു നീ

ഇന്നു നിൻ നെഞ്ചിലെ സ്നേഹത്തുടിപ്പുകൾ
എന്നും നാം ഓർത്തിടും ഹൃദയത്തുടിപ്പുകൾ

ഇന്നു നീതടുത്തിടും കരങ്ങളാൽ മാരിയെ
നാളെയും വേണമീ ദൈവത്തിൻ കരങ്ങൾ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ