മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

തികഞ്ഞ നിസ്സഹായതയോടെ ഈ തീരത്ത് ഏകാന്തനായി
ഏറെ നേരമായി ഞാൻ കാത്തിരിക്കുന്നു.

സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു
പാതകൾ ഇരുണ്ടു വരുന്നു..
ആത്മസംഘർഷങ്ങൾ പെരുകുകയാണ്

ദയാമയി ....
നീയില്ലാതെ ഇനി വയ്യ,
ഈ പ്രതീക്ഷയറ്റവനെ നിന്റെ തീരത്തേക്ക് അടുപ്പിക്കൂ..

പ്രാർത്ഥനയും സാധനയും ഞാൻ അവസാനിപ്പിച്ചിരിക്കുന്നു.
ഇതാ ഇരുണ്ട വഴികളിലേക്ക് ഞാൻ വഴുതി വീഴുന്നു.
എങ്കിലും കർണ്ണങ്ങളിൽ അലയടിക്കുന്നു, ആ രക്ഷകന്റെ നാമം-
അതിനാൽ വീണ്ടും ചോദിക്കുന്നു,
ദയാമയി തീരങ്ങളിലേക്ക് കൂട്ടിച്ചേർക്കൂ...

ആഴത്തിൽ തിരസ്കരിക്കപ്പെട്ട ഒരാൾക്ക്
ഇങ്ങനെ വിലപിക്കേണ്ടിവരുമെങ്കിൽ
നിന്റെ നാമം ദുർബലവും അവമാനിക്കപ്പെട്ടതുമായിരിക്കും
അതിനാൽ ലാലൻ ഈ ഫക്കീർ
ജീവന്റെ നിയമജ്ഞരോട് ചോദിക്കുന്നു..

നീ ഇങ്ങനെ അവമാനിക്കപെട്ടാൽ
"അക്കരെ കടത്തു എന്ന് വിലപിക്കാൻ"
.. പിന്നെ ആരാണ് നിന്നെ തേടിവരുക ...

ദയാമയി ആ തീരം ഞാൻ തന്നെയെന്ന് അറിയുന്നു.

---------------------

ലാലൊൻ ഫക്കീർ രചിച്ച ബാവുൾ ഗാനം.
ബംഗാളിയിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് പോളി വർഗ്ഗീസ്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ