മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(RK Ponnani Karappurath)

മാതൃത്വം ഒരു നോവാകുന്നു.
പേറ്റുനോവിൻ്റെ അന്ത്യത്തിൽ 
പിറവിയുടെ നോവിൽ നിന്ന്
തുടങ്ങി ചിതയുടെ 
അഗ്നിനാവുകളിൽ എരിഞ്ഞു
പഞ്ചഭൂതങ്ങളിൽ വിലയിക്കുന്നത് വരെ
സ്വയം ശിരസിലേറ്റിയ ദേവദൗത്യം. 

പുരൂരവസ്സിൻ്റെ പെൺമാർഗം.
മകളായി പിന്നെ പാതിയായി  
ജീവിതഭാരം പരന് പേറി
മാറുന്ന അപൂർവജന്മം.
പറയാമോ മുജന്മസുകൃതമോ
അതോ ഇത് മുജ്ജന്മ പാപമോ?
ഏതായാലും പുരുഷന് അപ്രാപ്യം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ