മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Bindu Dinesh)

തകർന്നൊരു കപ്പലിൽ
നിങ്ങളെപ്പോളെങ്കിലും യാത്ര ചെയ്തിട്ടുണ്ടോ?
അടയ്ക്കാനാകാത്ത ജാലകങ്ങളുള്ള
അകമേ കടൽക്കാറ്റ്
രൂക്ഷമായി നൃത്തം ചെയ്യുന്ന...
സദാ ഭീതിയോടെ ചലിക്കുന്ന
ഒരു കപ്പലിൽ.....

അത് നമ്മളെയല്ല
നമ്മളതിനെയാണ് വലിച്ചുകൊണ്ടു പോകുന്നത്
ഏകാന്തതയുടെ കടലിടുക്കിലൂടെ
അതെത്ര വട്ടം നമ്മെ
വട്ടം കറക്കുമെന്നറിയാമോ.

എങ്ങനെ തകർന്നു എന്നാണ്
എങ്ങനെ കരയ്ക്കെത്തുമെന്നായിരിക്കില്ല
നമ്മളപ്പോൾ ചിന്തിക്കുന്നത്
കാറ്റോ കോളോ ഇല്ലാതെ
ഇത്ര പെട്ടെന്ന് ഇതെങ്ങിനെയെന്ന്
ഒരു മഞ്ഞുമലയെ പോലും സ്പർശിക്കാതെ
ഇതെങ്ങനെ ഇതെങ്ങിനെയെന്ന്..
..............................................
................................:.............
നിങ്ങൾക്കറിയാമോ
ശൂന്യതയിൽ ചെന്നിടിച്ചും
ചില കപ്പലുകൾ തകരാറുണ്ടെന്ന്......!!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ