മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Haridas B

വെളുക്കേ ചിരിക്കണം
വെളുത്തുള്ള,തുടുക്കണം,
മുഷ്ടികൾ ചുരുട്ടിയ-
ങ്ങാകാശത്തേയ്ക്കെറിയണം.

മേലനങ്ങാതേയുള്ള  
വാഗ്ദ്ധോരണി മുഴക്കണം,
ജനസേവന മുദ്രകൾ
നെറ്റിയിൽ ചാർത്തണം!

അധികാര മോഹങ്ങൾ
അകതാരിൽ വിളങ്ങണം,
പള്ളിക്കൂടം കേറില്ലേലും
പത്രാസൊട്ടും കുറഞ്ഞീടാ.

കൂടെ നടക്കുന്നോന്റെ
കുതികാല് വെട്ടണം,
അഭിനയ പാടവം
കൈമുതലായ്ക്കരുതണം!

ഇത്രയൊക്കെ സാധ്യമായാൽ
പണം കായ്ക്കും കസേരകൾ
സ്വപ്നം കണ്ടു,ണർന്നീടാം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ