മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Sohan KP)

പശ്ചിമാംബരചുവപ്പില്‍ ചെറുബിന്ദുവായ്
അസ്തമയസൂര്യന്‍ മെല്ലെ മാഞ്ഞിടുമ്പോള്‍
നിഴലും മങ്ങിയ വെളിച്ചവുമിടയില്‍
നിലാവുംപടി കടന്നെത്തുമ്പോള്‍

ഭൂതകാലസ്മരണകള്‍ തിറ കെട്ടിയാടുന്നു.
മൗനത്തില്‍ കഥകളൊളിപ്പിക്കുമീ ശാന്തമാം
ഗ്രാമസന്ധ്യയില്‍, നീണ്ട പാതകള്‍ക്കിരുവശവും
നിരനിരയായ് വീടുകളില്‍ തെളിയുന്നു
കാലേ, തേച്ചു മിനുക്കിയ ചിമ്മിനിവിളക്കുകള്‍.

തറയില്‍ നിരത്തിയിട്ട പുസ്തകങ്ങള്‍
തെളിഞ്ഞും മുനിഞ്ഞും എരിയുമീ
മണ്ണെണ്ണവിളക്കിന്‍ ജ്വാലയില്‍
ഗ്യഹപാഠ സമസ്യകളില്‍ ചിന്തകള്‍
ചെറു പുകവലയങ്ങളായ് മാറുന്നു.
കടയിലൂഴം കാത്ത് നിന്ന് വെളുപ്പും കറുപ്പും
കന്നാസുകളില്‍ നിറയും നീലമണ്ണെണ്ണ
തെരുവു വിളക്കുകളില്‍ പ്രകാശമാകുന്നു.
ഇരുളില്‍ കനവുകള്‍ക്കു കൂട്ടാകുന്നു.

പരിവര്‍ത്തനത്തിന്‍ പാതകളില്‍
സമയത്തിന്‍ അശ്വരഥങ്ങളില്‍
ദ്രുതവേഗമെത്തിയ വെള്ളിവെളിച്ചപ്രഭയില്‍
കാലത്തിന്‍ തിരശ്ശീലക്കു പിന്നില്‍
പൊലിഞ്ഞടങ്ങുന്ന ഇത്തിരി വെട്ടം
ഒാര്‍മ്മകളാം ഇളംതെന്നലില്‍
തെളിഞ്ഞു കത്തും ദീപനാളമായ്
പ്രകാശവീചികളായ് രശ്മികളായ്
മനസ്സില്‍ മയൂരനടനമാടുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ