വിരലുകളാൽ
എനിക്ക് ചെയ്യാനാകാത്തതാണ്
ശരീരം കൊണ്ട്
നീ ചെയ്തു മുഴുമിപ്പിച്ചത്
ജന്മം മുഴുവൻ
നീ എഴുതിക്കൊണ്ടേയിരുന്നു.
വളഞ്ഞും പുളഞ്ഞും
സാദ്ധ്യമായ എല്ലാ കാൻവാസിലും,
നീ പ്രണയിക്കുന്നതിങ്ങനെയാണോ ?
പതിയെ പതിയെ പടർന്നു പടർന്ന്
ഓരോ ഇഞ്ചിനെയുമാശ്ലേഷിക്കുന്ന
ഈ മണ്‍ഞരമ്പിനാൽ ?
ഒരക്ഷരവും നീ നിർമ്മിച്ചില്ല
എന്നിട്ടും
വായിക്കാനാവുന്നുണ്ടെനിക്ക്,
നീ പരത്തിയെഴുതിയ
ഈ മണ്‍ ലിപികൾ........!!