മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കാലമിന്നെത്രയോ മോശമാണ്
കാലിക പ്രശ്നവും രൂക്ഷമാണ് 
ചുറ്റും ചതിക്കുഴികളെന്നോർക്കുക
അറിയാതെ വീഴുന്നു ജീവിതങ്ങൾ..! 

പ്രണയം നടിച്ചെത്തും വഞ്ചകന്മാരിന്ന്
പെണ്ണിനെ പിണമായി കാണുന്നവർ
പൊന്നും പണവും കവർന്നെടുത്ത്-
ജീവനെത്തന്നെ ഹനിച്ചിടുന്നു..! 

ഒരുനാളെൻ ഹൃദയത്തിൽ മധുരമായി 
പ്രണയത്തിൻ മണിമുത്തു വാരിവിതച്ചവൻ 
പുഞ്ചപ്പാടത്തെ നെന്മണി പോലെന്റെ-
അനുരാഗപൂക്കളും താളത്തിലാടി..! 

കാലം കടം തന്ന ജീവിതപാതയിൽ
കമനീയസ്വപ്നങ്ങൾ നെയ്തുകൂട്ടി 
ഓടിയൊളിച്ചൊരാ തങ്കക്കിനാവുകൾ-
എന്തിനായെന്നിൽ വിരിഞ്ഞു നിന്നു.?! 

പൊന്മകനൊന്നു പിറക്കുവാൻ മോഹിച്ചു 
പൊന്നിൻ കിനാവുകൾ കാത്തു വച്ചു
മറ്റൊരു പെണ്ണിൻ പണവും പത്രാസുംകണ്ട് -
തന്നേ ചതിച്ചവൻ പാടേ അകന്നുപോയ്‌..! 

അശനിപാതമായെൻ ശിരസ്സിൽപതിച്ചു 
തകിടം മറിഞ്ഞുപോയ്‌ ജീവിതനൗകയും 
ഹൃദയാന്തരാളത്തിലിന്നും പൊലിയുന്നു-
നഷ്ടവസന്തത്തിൻ പൊൻകിനാക്കൾ..!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ