ഗുരുവേ നമിക്കുന്നു നിശ്ശബ്ദം
തവ പാദപൂജ ചെയ്തീലിവളെങ്കിലും
മമ ഹൃദയെ വാഴുന്നു ഈശ്വനായെന്നും.
അമ്മയാണാദ്യ ഗുരു ജീവിത ഗുരുകുലത്തിൽ
ജന്മമെടുത്തന്നു മുതലിന്നോളമറിയുന്നു
പിച്ച വച്ചു നടന്നു നീങ്ങവേ
തട്ടി വീണപ്പോളൊടി വന്നെടുത്ത്
"പതുക്കെ എഴുന്നേറ്റു നടക്കൂയെൻ കുഞ്ഞേ "
യെന്നുര ചെയ്ത അച്ഛനുമെൻ പ്രിയ ഗുരുവല്ലേ.
ബാല്യകുതൂഹലങ്ങളും തീരാസംശയങ്ങളുമകറ്റി
അറിവിൻ തീർത്ഥമെന്നിൽ തളിച്ച അധ്യാപകർ പിന്നെ
കൗമാര ചതിക്കുഴികളിൽ വീഴാതിരിക്കാൻ
ശാസന സൂചികകളുമായി കാക്കുന്ന മാനവ
വേഷമണിഞ്ഞ ദൈവദൂതരല്ലേ.
പിന്തിരിഞ്ഞു നോക്കുകിൽ മമ സുകൃതമാം
ഗുരുപാദങ്ങളിന്നുമെന്നും മനസ്സാൽ നമിക്കുന്നു നമിക്കുന്നു.