1. അർധ വൃത്തം
അപൂർണതയിലെ
പൂർണത
ആഘോഷിക്കുന്നവർ.
2. സമ 'ചതുരം '
കോണും വശവും
തുല്യമാക്കാൻ
ടപ്പിറപ്പിന്റെ
തലയും കയ്യും
തെല്ലൊന്നു മുറിച്ചു.
3. സമവാക്യങ്ങൾ
സമത്തിനിപ്പുറം
ചോദ്യങ്ങൾ
ഉത്തരങ്ങളെ
അറിയാറില്ല.
ഇരട്ടവരകൾ
സമാന്തരമാകയാൽ
കൂട്ടിമുട്ടാറുമില്ല.
4. ഗുണനപ്പട്ടിക
ഹരിക്കപ്പെടുമെന്നറിയാതെ
ശിഷ്ടം വരുമെന്നറിയാതെ
ഒരു കൂട്ടം സംഖ്യകൾ........