മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Saraswathi T)

ഹരിനാമകീർത്തന ശ്രുതി കേട്ടുണർന്നുള്ളൊ-
രരുമയാംമലനാടിൻ മലർ കന്യകേ ....!

ആരുനിൻകിളിപ്പാട്ടിന്നീണങ്ങൾ വിരചിച്ചൊ-
രാമഹാസ്മരണയ്ക്കായെൻപ്രണാമം

പ്രേയസിക്കേകുവാൻ സൗഗന്ധികംതേടി
പണ്ടൊരുപാണ്ഡവൻ യാത്രയായീ

കല്യാണസൗഗന്ധികപ്പൂവുമായ്വന്നു
കാമിനീമാനസം കുളിരാർന്നതും

താരാട്ടുപാടുന്നരാജ്ഞിതൻ സംഗീത-
താളത്തിൽത്തന്നെവിരചിതമായ്

എന്നുണ്ണികൃഷ്ണന്റെ ലീലകളോരോന്നും
എണ്ണിവർണിച്ചുള്ളഗാഥയിന്നും

ഓമലേനിൻകളഗീതത്തിൽപാടിയാൽ
കല്ലിനുപോലും മനമലിയും
എന്നുംകാതിനാനന്ദംപകർന്നു നൽകും

കളനാദമാർന്നുനീപാടാത്തകഥയില്ലാ
കമനീയസുന്ദരീകൈരളീ നീ ....

ഇന്നുനിൻമോഹന പാദപത്മങ്ങളിൽ
ധന്യതയാർന്നുള്ള മുഗ്ദ്ധഹാരം

വീണ്ടുംനന്മയാംകൈരളീയെൻപ്രണാമം!!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ