മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഇന്നലെയൊരു വൃക്ഷത്തെ കുഴിച്ചിട്ടു.
വിത്ത് നട്ടതല്ല,
എഴുപതാണ്ടിന്റെ വളയങ്ങൾ തെളിഞ്ഞോരു വൃക്ഷത്തെ ...

വെയിലും മഴയും പ്രണയം പങ്കിട്ടൊരു -
പുറന്തൊലിക്കറയൊഴുകിയുണങ്ങി വരണ്ടനദിയുടെയാനനo കണക്കെ ഒരു വൃക്ഷം ...
ഇലകളില്ലാച്ചില്ലകളിൽ ചേക്കേറുവാനിനിയൊരു കാകനും കടവാതിലുമണയാത്തൊരു വൃക്ഷം ...

എങ്കിലും,
അവശേഷിപ്പുകളുണ്ട് -
പറന്നകന്ന കിളികളുടെ കൂടുകൾ,
കീരിയും പാമ്പുമുറങ്ങിയൊളിച്ച മാളങ്ങളുടെ മുറിപാടുകൾ ...

വിടവുകളിലൂടെയരിച്ചിറങ്ങുവാൻ
വെമ്പുന്ന നാക്കുകളെങ്കിലും  തായ്‌തടിയിൽ ബാക്കിയുണ്ട്,
കാതലിപ്പോഴും ...

കുഴിച്ചിട്ട വൃക്ഷത്തിന്റെ അകക്കാമ്പിന്റെ ഓർമ്മയിൽ
മറ്റു വൃക്ഷങ്ങൾ
വേരുകൾ പടർത്തും.
പടവെട്ടിവഴിവെട്ടി പലവഴിപായുമാവേരുകളിൽ
ഇളം വേരുകളുടലെടുക്കും;
പുതുവൃക്ഷം ജനിക്കും.

അപ്പോഴവരും കേൾക്കും ആ കഥ-
മണ്ണിൽ  കുഴിച്ചിട്ട വൃക്ഷത്തിന്റെ വിത്ത് നട്ടതല്ല,
കുഴിച്ചിട്ടൊരാ വൃക്ഷത്തിന്റെ ...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ