നിൻ ...
പിറവിയുണ്ടായത്
അക്ഷരങ്ങളെ ഗർഭപാത്രത്തിൽ നിന്നും
പേന കൊണ്ട് കുത്തി വലിച്ച്
വെറുതെ കടലാസിലേക്ക്
ചാലിട്ടൊഴുക്കിയപ്പോഴല്ല ..
ആഴമേറും തത്വശാസ്ത്ര ത്തെ ഗഹനതയോടെ
വീക്ഷിച്ചപ്പോഴല്ല ...
മുത്തുകളെയേന്തും
ചിപ്പി പോലെ ..
ആരുമറിയാതെയിരുന്ന
മനസിന്റെ
നെടുവീർപ്പുകൾ
ആഹ്ലാദാരവങ്ങൾ
പോറലുകൾ ..
ആർദ്രമാം സ്നേഹ ധൂളികൾ ..
പത്രത്താളുകളിലെ
മടുത്ത വാർത്തകൾ
രാഷ്ട്രീയ നാടകങ്ങൾ
ജാതിക്കോമരങ്ങൾ
എന്നു വേണ്ട
എല്ലാം
വന്നു പതിച്ച്
വരണ്ട
ഹൃദയത്തിൽ
നിന്ന്
വിത്ത് പൊട്ടിയിറ്റു
ദാഹനീരിൽ
പടർന്നൂർന്നിറങ്ങിയ
വേരു പോലെ ..