(Padmanabhan Sekher)
കപ്പയും കള്ളും കഴിക്കുന്ന കോവാലാ
ഷാപ്പടയ്ക്കാനുള്ള നേരമായി
കുപ്പിയിലുള്ളത് ഗ്ലാസ്‌സിലാക്കി
കാന്താരി കടിച്ചങ്ങു ഉള്ളിലാക്ക്.
വീമ്പിളക്കാതെ എൻടെ കോവാലാ
ആ കുഴച്ച കപ്പ കഴിച്ചിട്ട് കള്ളടിക്ക്.
അന്തിക്ക് കപ്പ കഴിക്കാതെ കള്ളടിച്ചാൽ
പിന്നെത്തെ കാര്യം നിസ്സാരമല്ല കേട്ടോ
വാളം പുളി ഇട്ട മീൻ ചാറിൽ ഒന്ന്
തൊട്ടു നക്കിക്കൊ നാവറിയാൻ
നെത്തോലിയിൽ അങ്ങനെ നോക്കതെ
നാലണ്ണം നാന്നായി നാവിലാക്കു
നാവിൽ വെളളം ഒളിപ്പിക്കാതെ!
അന്തിക്കെത്തിയ കള്ളിനായി
മട്ടനും ചിക്കനും താറാവും
ചിക്കിയതുണ്ട് ഒന്ന് എടുക്കട്ടെ?
പച്ചുവിനെ വീട്ടിൽ എത്തിക്കേണ്ടെ?
പിന്നെ വീട്ടിൽ എത്തേണ്ടെ കോവാലാ?
നേരം വെളുക്കാൻ ഇനി നേരമില്ല
നാളെ ആകട്ടെ ഇനി കള്ളു കുടി
ഷാപ്പ് അടക്കാനുള്ള നേരമായി.